SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

സംസ്ഥാന പവർ ഫെസ്റ്റ് സമാപിച്ചു

powerfest

പയ്യന്നൂർ:മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മൂന്നാമത് സംസ്ഥാന പവർ ഫെസ്റ്റ് സമാപിച്ചു. സബ് ജൂനിയർ ഗ്രീക്കോ റോമൻ,ഫ്രീ സ്റ്റൈൽ ഗുസ്തി മത്സരങ്ങളിൽ തിരുവനന്തപുരവും വനിത ഗുസ്തിയിൽ തൃശൂരും ജേതാക്കളായി.സമാപന സമ്മേളനം മുൻ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.സന്തോഷ്, കെ.ജയരാജ്, എം.രാമകൃഷ്ണൻ, കെ.ടി.സഹദുള്ള, പനക്കീൽ ബാലകൃഷ്ണൻ, പി.ജയൻ, പ്രേമരാജൻ കാന,പി.ശ്യാമള സംസാരിച്ചു.സംസ്ഥാന ജൂനിയർ ഫ്രീ സ്റ്റൈൽ, വനിത, ഗ്രീക്കോ റോമൻ ഗുസ്തി ചാമ്പ്യൻഷിപ്പ്, സംസ്ഥാന ഇൻവിറ്റേഷൻ യോഗ ചാമ്പ്യൻഷിപ്പ് എന്നിവയാണ് നാല് ദിവസങ്ങളിലായി നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL