SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

പെരിയ എസ്.എൻ കോളേജിൽ തൊഴിൽ മേള നാലിന്‌

job-fair

കാസർകോട് :ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് പെരിയ എസ്.എൻ കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ 50 കമ്പനികളിൽ നിന്നായി 1000 ൽ അധികം ഒഴിവുകളിലേക്ക് ഇന്റർവ്യു നടക്കും. ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി ആരോഗ്യം, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് എൻജിനീയറിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ പെട്ട കമ്പനികളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.ബോബി ചെമ്മണ്ണൂർ ജ്വലേഴ്സ്, യുണൈറ്റഡ് മെഡിക്കൽ സെന്റർ, ജി ടെക്, വീർ മഹീന്ദ്ര, സുൽത്താൻ ഡയമണ്ട്സ്, സിഗ്‌നേച്ചർ ഓട്ടോമൊബൈൽസ് തുടങ്ങിയ പ്രമുഖ കമ്പനികളും മേളയിൽ പങ്കെടുക്കും. രാവിലെ 10ന് സി എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും രാവിലെ ഒൻപതര മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തൊഴിൽമേള പ്രമാണിച്ച് നാലിന് എസ്.എൻ കോളേജ് സ്ഥിതി ചെയ്യുന്ന ചാലിങ്കാലിൽ എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL