SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

ബി.എം.എസ് സായാഹ്ന ധർണ്ണ

bms
ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

മാഹി: ഇരുപത് ദിവസമായി അടച്ചിട്ട പെരിങ്ങാടി സ്പിന്നിംഗ് മിൽ റോഡിലെ മാഹി ബൈപാസിലെ സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ച് ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്നും ക്യാമറയും ലൈറ്റും സ്ഥാപിക്കണമെന്നും ഏഴ് മാസം മുൻപേ ജനങ്ങൾക്ക് ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ അധികൃതർ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഈസ്റ്റ് പള്ളൂർ സിഗ്നൽ ജംഗ്ഷനിൽ ബി.എം.എസ് സായാഹ്ന ധർണ്ണ നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
മാഹി മേഖല പ്രസിഡന്റ് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. കെ. അശേകൻ, ഭാരതീയ വിചാരകേന്ദ്രം മാഹി യൂണിറ്റ് സെക്രട്ടറി കെ.പി മനോജ് സംസാരിച്ചു. കെ.ടി സത്യൻ സ്വാഗതവും യു.സി ബാബു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL