SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

അച്ഛൻ സംവിധായകൻ, മകൻ നർത്തകൻ

nananda
നാടക സംവിധായകനായ അച്ഛൻ രാജേഷ് കീഴത്തൂരിനും അമ്മ മിനിക്കുമൊപ്പം നന്ദകിഷൻ

തിരുവനന്തപുരം: നാടക സംവിധായകനായ അച്ഛന്റെ മകന് നൃത്തത്തോട് അൽപ്പം ഇഷ്ടക്കൂടുതൽ. ഇരുപത് വർഷത്തിലധികമായി സംസ്ഥാന കലോത്സവ വേദികളിൽ നാടക ടീമുകളുമായി എത്തുന്ന രാജേഷ് കീഴത്തൂരും, കണ്ണൂർ മമ്പറം എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥി നന്ദകിഷനുമാണ് ഒരേ വീട്ടിലെ സംവിധായക - നർത്തകൻ കോംബോ. കഴിഞ്ഞ വർഷം നന്ദകിഷൻ സംസ്കൃത നാടകവുമായി സംസ്ഥാന മത്സരത്തിനെത്തിയിരുന്നു. ഇക്കൊല്ലം നാടകത്തെ തത്കാലം മാറ്റി നിർത്തി ഭരതനാട്യം, കേരള നടനം, നാടോടി നൃത്തം ഇനങ്ങളിലാണ് മത്സരം. സഹോദരി നൻമ, നാടകവുമായി ജില്ലാതലത്തിലുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ രാജേഷ് സംവിധാനം ചെയ്ത 'അയ്യോ ' നാടകം നാളെ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിനെത്തും. മിനിയാണ് ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALOLSAVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL