
പയ്യന്നൂർ : കോറോം ദേവീ സഹായം യു.പി. സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി മാനേജ്‌മെന്റ് നിർമ്മിച്ച ശതാബ്ദി പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.അമ്പു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.പി.സമീറ ലോഗോ പ്രകാശനം നിർവഹിച്ചു.ഗാന്ധി ശില്പം നിർമ്മിച്ച എം.വി ബാബുരാജ് കോറോം,ലോഗോ രൂപകല്പന ചെയ്ത രാഗേഷ് രാഗ എടാട്ട് എന്നിവരെ അനുമോദിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.വി സജിത, പ്രതിപക്ഷ നേതാവ് കെ.കെ.ഫൽഗുനൻ കൗൺസിലർമാരായ എൻ.സുധ, കെ.വി.ഭവാനി, എം.ഗൗരി, പി.വി.രവീന്ദ്രൻ, എം.രാമകൃഷ്ണൻ, കെ.രമേശൻ, പി.വി.വിജയൻ, സന്തോഷ് പാവൂർ, സനിതാ മനോഹരൻ സംസാരിച്ചു. ജനറൽ കൺവീനർ എസ്.കെ.എം. സാവിത്രി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി.ബിന്ദു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |