
ചിറക്കൽ:വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് കോം പ്രഗ് സെക്ഷനിൽ ജോലി ചെയ്തു വിരമിച്ചവരുടെ കൂട്ടായ്മയായ വിപ് കോം ഫ്രണ്ട്‌സിൻ്റെ അഞ്ചാം വാർഷിക സമ്മേളനം ചിറക്കൽ ഓർക്കിഡ് റസ്റ്റോറൻഡ് ഹാളിൽ നടന്നു. പി.എഫ്.പെൻഷനേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.എം.ശങ്കരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇ.ദാമോദരൻ പ്രവർത്തന റിപ്പോർട്ടും വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. കെ.കെ.ദിനകർദാസ് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.കെ.സതീഷ് പ്രസംഗിച്ചു. പി.പത്മരാജൻ നന്ദി പറഞ്ഞു. ഭാരവാഹികൾ:പി.രാജീവ് (പ്രസിഡന്റ്). ഒ.കെ. സതീഷ്, പി.പത്മരാജൻ (വൈസ് പ്രസിഡന്റുമാർ), ഇ.ദാമോദരൻ( സെക്രട്ടറി), ആനന്ദൻ ഐസക്ക്, സി.രാജൻ (ജോ.സെക്രട്ടറിമാർ), കെ.മുകുന്ദൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |