SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

സബീന നലവടത്തിന്റെ ചിത്ര പ്രദർശനം തുടങ്ങി

painting

പയ്യന്നൂർ :ചിത്രകാരി സബീന നലവടത്തിന്റെ വേവ്സ് ചിത്ര പ്രദർശനം ഗാന്ധി പാർക്കിലെ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ തുടങ്ങി. അഡ്വ.ടി.വി.അഭയകുമാറിന്റെ അദ്ധ്യക്ഷതയിൽ ലളിത കലാ അക്കാ‌ഡമി എക്സിക്യുട്ടീവ് അംഗവും ശില്പിയുമായ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു. വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. കാസർകോട് ആർ.ടി.ഒ, സജി പ്രസാദ് മുഖ്യാതിഥിയായിരുന്നു.ജീവിതത്തിന്റെ സംഘർഷ നിമിഷങ്ങളെ
കടൽ എന്ന പ്രമേയത്തിൽ ഊന്നി വർണ്ണചാരുലതയോടെയാണ് മിക്ക ചിത്രങ്ങളും ഒരുക്കിയിട്ടുള്ളത്. മനുഷ്യന്റെ ജീവിത വ്യഥകളെ ചിത്ര വഴികളിലൂടെ ആവിഷ്ക്കരിച്ച് പ്രശസ്തയായ ചിത്രകാരിയാണ് മുൻ സ്കൂൾ യുവജനോത്സവം കലാതിലകം കൂടിയായ സബീന .രാവിലെ പത്തര മുതൽ വൈകീട്ട് ആറര വരെയാണ് പ്രവേശന സമയം.പ്രദർശനം 11ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL