
കാസർകോട്: ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ കാര്യക്ഷമവും നിക്ഷേപസാദ്ധ്യതകളും പൂർണമായും ഉപയോഗപ്പെടുത്തണമെന്ന് സിപിഎം കാസർകോട് ജില്ലാ സമ്മേളനപ്രമേയം . വിശാലമായ തീരദേശവും, മനോഹരമായ പശ്ചിമഘട്ട മലനിരകളും, നദികളും, അരുവികളും, കൃഷിയിടങ്ങളും, പരമ്പരാഗത ജീവിതരീതികളും, ആരാധനാലയങ്ങളും എല്ലാ ടൂറിസം വികസനങ്ങളുടെ സാദ്ധ്യതകളെ വിനിയോഗിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ടൂറിസം മേഖലയിൽ ചില മുന്നോട്ടുപോക്ക് ഉണ്ടാവുന്നുണ്ടെങ്കിലും ജില്ലയുടെ പ്രധാന വരുമാന മാർഗമായി ടൂറിസം മേഖലയെ ഇതുവരെ പരിഗണിക്കാൻ തയ്യാറായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ജില്ലയിൽ ഏറെ സാദ്ധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളെ പ്രധാന വരുമാനമാന മാർഗ്ഗ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര കേരള സർക്കാറുകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും നേതൃത്വം നൽകണം. ബി.ആർ.ഡി.സി ടൂറിസം പ്രമോഷൻ കൗൺസിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ , ടൂർ ഫെഡ് പോലുള്ള സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഗണിക്കണം. മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള തീരദേശ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് ബീച്ച് ടൂറിസവും പയസ്സ്വിനി-തേജസ്വിനി നദികൾ ഉൾപ്പെടുന്ന റിവർ ടൂറിസവും, റാണിപുരം-കോടഞ്ചേരി മലനിരകളെ ബന്ധിച്ചുകൊണ്ടുള്ള ഹിൽ ടൂറിസവും, ഫെസ്റ്റിവൽ ടൂറിസവും ഉൾപ്പെടെ ജില്ലയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകണം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കിയാൽ വൻവികസനത്തിന് ജില്ല സാക്ഷ്യം വഹിക്കുമെന്നും സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |