
പയ്യാവൂർ : ക്നാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി) മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം അരയങ്ങാട് അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നടന്നുയൂണിറ്റ് ചാപ്ലയിൻ ഫാ.എൽബിൻ തിരുനെല്ലിപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. കെ.സി സി മടമ്പം ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ട്കുന്നേൽ പതാക ഉയർത്തി. ഫിലിപ്പ് പെരുമ്പള്ളത്തുശേരിയിൽ സമുദായ നവീകരണ ക്ലാസ് നടത്തി. വൈകുന്നേരം മൂന്നിന് ആരംഭിച്ച പൊതുസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. കെ.സി സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ,ബേബി മുളവേലിപ്പുറത്ത്, മലബാർ റീജിയണൽ പ്രസിഡന്റ് ജോസ് കണിയാംപറമ്പിൽ, ഫാ.ജോയി കട്ടിയാങ്കൽ, ഫാ.ബേബി കട്ടിയാങ്കൽ, ബിൻസി മാറികവീട്ടിൽ, മത്തായി നന്തികാട്ട്, സജി കല്ലിടുക്കിൽ,ടോമി കീഴങ്ങാട്ട്, ഷാജി ഇറപുറത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |