
ഇരിട്ടി : നല്ലൂർ എൽ പി സ്കൂൾ നൂറ്റി ഒന്നാംവാർഷികവും 32 വർഷത്തെ സ്തുത്യർഹസേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ് മിസ് ട്രസ് സി എ.പ്രമീളക്കുള്ള യാത്രയയപ്പും നടന്നു. സാംസ്കാരിക സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.വിനോദ്. അഡ്വ.ജാഫർ നല്ലൂർ, ഭാസ്കര ഭാനു,കെ.സി.രാമകൃഷ്ണൻ , ദിവ്യാ ബിജു, കെ.പി അലി ഹാജി, ചന്ദ്രമതി , എം.വി.രവീന്ദ്രൻ എൻ.ദാമോദരൻ,തുടങ്ങിയവർ പ്രസംഗിച്ചു.ജാനു തമാശകൾ സ്റ്റേജ് ഷോ,മാജിക് ഷോ,സ്കൂൾ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർതികളുടെ കലാപരിപാടികൾനടന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |