SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

ക്ഷേമനിധി ഓഫീസ് ഉപരോധം

blathur

കണ്ണൂർ: ഏഴുവർഷമായി മുടങ്ങിക്കിടക്കുന്ന കർഷകത്തൊഴിലാളി ആനുകൂല്യവും, പെൻഷനും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.അൺ ഓർഗനൈസിഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.കർഷകത്തൊഴിലാളി കോൺഗ്രസ് നേതാവ് ശശി പാളയം അദ്ധ്യക്ഷത വഹിച്ചു.മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ആർ.മായൻ മുഖ്യപ്രഭാഷണം നടത്തി, എൻ.വി.നാരായണൻ, ജി.ബാബു, കെ.വി.പുഷ്പജൻ, ശ്രീജേഷ് സ്‌കറിയ, എം.വി.താഹിറ, കെ.കുഞ്ഞിക്കണ്ണൻ, ഭാസ്‌കരൻ ഒലിയൻ എന്നിവർ പ്രസംഗിച്ചു, സമരത്തിനുശേഷം ജില്ലാ ഓഫീസർക്ക് നിവേദനം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL