SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

ഉദുമ ഗ്രാമപഞ്ചായത്തിന് ജൈവ വൈവിദ്ധ്യ അവാർഡ്

jaiva

കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ ഈ വർഷത്തെ ജൈവ വൈവിദ്ധ്യ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജൈവ വൈവിദ്ധ്യ പരിപാലന സമിതിക്കുള്ള അവാർഡിന് ഉദുമ ഗ്രാമ പഞ്ചായത്ത് അർഹമായി. പനത്തടി ഗ്രാമ പഞ്ചായത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. മികച്ച സസ്യ സംരക്ഷകനായി തോളൂർ മോഹനനെ തിരഞ്ഞെടുത്തു. മടിക്കൈ കക്കാട്ട് പച്ചത്തുതുരുത്ത് ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ് നേടി. ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമായി മടിക്കൈ ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. മികച്ച സ്നേഹാരാമം തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് പിറകിൽ തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കിയ പദ്ധതിയാണ്. മികച്ച സർക്കാരേതര സംഘടനയായി കുറ്റിക്കോൽ ജീവനം ജൈവ വൈവിദ്ധ്യ സമിതയും തിരഞ്ഞെടുക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL