
കൂടാളി: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കൂടാളി-അപ്പക്കടവ് റോഡിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വികസന കാര്യത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് മന്ത്രി പറഞ്ഞു. മുള്ളൻമൊട്ട വായനശാലയിൽ നടന്ന പരിപാടിയിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ അദ്ധ്യക്ഷത വഹിച്ചു. രണ്ടു കോടി രൂപയാണ് 2.17 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ നിർമ്മാണത്തിനായി വകയിരുത്തിയത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മുംതാസ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.പി. റീഷ്മ, വി.കെ.ലിഷ്മ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |