
കണ്ണൂർ: ചിറക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്തു. കാട്ടാമ്പള്ളി ജി.എം.യു.പി സ്‌കൂളിൽ നടന്ന പരിപാടി ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളുടെ പഠനനിലവാരം കൂടുതൽ ഉയർത്തുകയും ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 20 വിദ്യാർഥികൾക്കാണ് ഫർണിച്ചറുകൾ നൽകിയത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.ശശീന്ദ്രൻ, ടി.കെ.മോളി, കെ.വത്സല, പഞ്ചായത്തംഗങ്ങളായ കെ.വി.അഫ്നാസ്, കെ.സുരിജ, കെ.കെ.നാരായണൻ, പി.വി.അനില, റീന അനിൽ, ജി.എം.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ സജിത്ത് , അസിസ്റ്റന്റ് സെക്രട്ടറി വി.എ ജോസ്, എസ്.സി പ്രമോട്ടർ ഹർഷ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |