
പയ്യാവൂർ : ശ്രീകണ്ഠാപുരം നഗരസഭയുടെ പരിധിയിൽ സർവീസ് നടത്തി വരുന്ന ഓട്ടോറിക്ഷകൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള മീറ്റർ നിർബന്ധമായും യാത്രാവേളകളിൽ ഉപയോഗിക്കണമെന്ന് ശ്രീകണ്ഠാപുരം വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ് ഡയറക്ടർ ബോർഡ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന ഓടത്തുപാലം നടുവിൽ റോഡും, കണിയാർവയൽ കാഞ്ഞിലേരി റോഡും കൂടാതെ നഗരസഭാ പരിധിയിലെ പോക്കറ്റ് റോഡുകൾ പോലും നവീകരണം പൂർത്തിയാക്കി സുഗമ ഗതാഗതം പ്രാബല്യത്തിലായിട്ടും വിവിധ കാരണങ്ങൾ ഉന്നയിച്ച് മീറ്റർ ഘടിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി വൈകരുതെന്നും യോഗം ആവശ്യപ്പെട്ടു. പൊലീസും മോട്ടോർ വാഹന വകുപ്പും ജനങ്ങൾക്കൊപ്പം നിലകൊള്ളണമെന്ന പൊതുവികാരം മാനിക്കപ്പെടണമെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ജോൺസൺ ടി.സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് പി.അഗസ്റ്റിൻ, റെജി കാര്യാങ്കൽ, യു.കെ.ബാനു, എ.വി.മനീഷ്, റെജി ജോസഫ്, വിപിൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |