SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

എരഞ്ഞോളിയിൽ കൂട്ടയോട്ടം

kootayottam

തലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു.എരഞ്ഞോളി പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എം.അമൃതകല അദ്ധ്യക്ഷത വഹിച്ചു.ജെ.എച്ച്.ഐ പി.സുനിൽ കുമാർ,എച്ച്.ഐ.അജിത ജനാർദ്ദനൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.ആർ.എൽ.സംഗീത, ദിനിൽ ധനഞ്ജയൻ എന്നിവർ സംസാരിച്ചു.തലശ്ശേരി കുണ്ടൂർ മല എൻജിനീയറിംഗ് കോളജിലെ എൻ.സി.സി. കേഡറ്റുകൾ എരഞ്ഞോളി പഞ്ചായത്തിന്റെ പതിനാറ് വാർഡുകളിലും വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് കൂട്ടയോട്ടം നടത്തി. എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL