SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

കാവില്ല്യാട്ട് കാവിൽ നിന്നും എഴുന്നള്ളത്ത്

kazhakam-

തൃക്കരിപ്പൂർ : രാമവില്യം കഴകത്തിലെ പടക്കത്തി ഭഗവതിയുടേയും ആര്യക്കര ഭഗവതിയുടെയും ആരൂഢസ്ഥാനമായ കാവില്ല്യാട്ട് കാവിലേക്ക് ആചാര സ്ഥാനികരും വരച്ചുവെക്കൽ ചടങ്ങിന് ശേഷം വ്രതാനുഷ്ഠത്തോടെ കുച്ചിലിൽ നോറ്റിരിക്കുന്ന കോലധാരികളും ഭക്തരും ചേർന്ന് ഭക്തിയോടെ മേലാപ്പുമേറി കാവില്ല്യാട്ട് കാവിൽ എത്തി. പടക്കത്തി ഭഗവതിക്കും, ആര്യക്കര ഭഗവതിക്കും(പൂമാല) കാവിൽ ഓരോ തറകളുണ്ട്. കാവിലെ അടിയന്തരാദി കർമ്മങ്ങൾക്ക് ശേഷം കോലധാരികൾ തോറ്റമായി ഉറഞ്ഞ ശേഷം കൊടിയിലയും തിരിയും ഏറ്റുവാങ്ങി തിരികെ എഴുന്നള്ളി. കഴകത്തിൽ പ്രദക്ഷിണം നടത്തി ഭക്തർക്ക് ദർശനം നൽകി വടക്കേ പള്ളിയറയിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് തോറ്റങ്ങൾ തിരുമുറ്റം ഒഴിഞ്ഞത്. തുടർന്ന് സന്ധ്യയ്ക്ക് പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടി ഭക്തർക്ക് ദർശനവും അനുഗ്രഹവും ചൊരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, THEYYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL