
കാഞ്ഞങ്ങാട്: നെഹ്റു കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ഹെറ്ററൊഡോക്സ് ഇക്കണോമിക്സ് എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.പി.വി.റീജയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ അശോകൻ ഉദ്ഘാടനം ചെയ്തു.അക്കാഡമിക് കൗൺസിൽ മെമ്പർ ഡോ.എ.മോഹനൻ, യൂണിയൻ ചെയർമാൻ ആദിത്യൻ , ഇക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറി യദുനന്ദൻ എന്നിവർ സംസാരിച്ചു. വകുപ്പ് മേധാവി പി.സി ജിതിന സ്വാഗതവും ഡോ.വിനീഷ് കുമാർ നന്ദിയും പറഞ്ഞു. പൊതുവിഭാഗത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാംസ്ഥാനം നേടിയ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ.വനിതാ കോളേജിലെ നഷ്വാ ഷാജഹാൻ,പട്ടികവർഗ്ഗ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മിഥുല കണ്ണൻ, നെഹ്റു കോളേജിൽ ഉയർന്ന മാർക്ക് നേടിയ വി.വിഷ്ണുമായ എന്നിവർക്കാണ് ഈ വർഷത്തെ അവാർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |