
പയ്യന്നൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ജില്ലാ സ്പോർട്സ് ക്ലബ്ബും സംയുക്തമായി
പി. ഇ.എസ്. വിദ്യാലയ മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ ജില്ല ചാമ്പ്യന്മാരായി. തിരുവനന്തപുരം ജില്ലയാണ് റണ്ണേഴ്സ് അപ്പ്. ജില്ലാ പ്രസിഡന്റ് ഷിബുരാജിന്റെ അദ്ധ്യക്ഷതയിൽ പഴയങ്ങാടി സബ് ഇൻസ്പെക്ടർ കെ. സുഹൈൽ ഉദ്ഘാടനം ചെയ്തു. പി. സരീഷ്, ഉണ്ണി കൂവോട് , രാജേഷ് കരേള, പവിത്രൻ മൊണാലിസ, അബ്ദുൽ മുത്തലിബ്, ചന്ദ്രൻ മാവിച്ചേരി, കെ വി. ഷിജു, ദിലീപ് കാഞ്ഞിലേരി, ഷജിത്ത് മട്ടന്നൂർ, മനോജ് കാർത്തിക, എം.രഞ്ജിത്ത്, കൃഷ്ണദാസ് മാധവി സംസാരിച്ചു.
ജില്ല സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും വിതിലേഷ് അനുരാഗ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |