SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

കാൾടെക്സിൽ ഓട്ടോകൾ എട്ട് മതി; പ്രതിഷേധിച്ച് തൊഴിലാളികൾ

auto

കണ്ണൂർ: കാൾടെക്സ് ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്യാവുന്ന ഓട്ടോകളുടെ എണ്ണം എട്ടാക്കി ചുരുക്കിയതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി ഓട്ടോ ഡ്രൈവ‌ർമാർ. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓട്ടോകളുടെ എണ്ണം നിജപ്പെടുത്തിയത്.വ്യാഴാഴ്ച്ച വൈകീട്ട് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ബോർഡ് സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇന്നലെ ഇന്നലെ കോർപ്പറേഷൻ ഓഫീസിലേക്ക് ഓട്ടോ തൊഴിലാളികൾ മാർച്ചും നടത്തി.

കാൾടെക്സിൽ
വ്യാഴാഴ്ച ബോർഡ് സ്ഥാപിക്കാനെത്തിയ പൊലീസും ഓട്ടോ ഡ്രൈവർമാരുമായി ഏറെ നേരം

തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്നലെ കോർപറേഷൻ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയത്.

കണ്ണൂരിൽ ഓട്ടോ സർവീസ്

സ്റ്റാൻഡുകൾ 31

ഓട്ടോകൾ 3000

കോടതിവിധി വ്യാപാരികളുടെ ഹരജിയിൽ

കാൾടെക്‌സ് എൻ.എസ് തിയേറ്ററിന് മുന്നിൽ വ്യാപകമായി ഓട്ടോ പാർക്ക് ചെയ്യുന്നതിന തുടർന്ന് ഓട്ടോ തൊഴിലാളികളും ഇവിടെയുള്ള വ്യാപാരികളും തമ്മിൽ വാക്കേറ്റവും തർക്കവും പതിവാണ്. കടകൾക്ക് മുന്നിൽ സദാസമയവും ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനാൽ കടയിലേക്ക് ആളുകൾക്ക് നടന്നു വരാൻ സാധിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി .കോടതിഉത്തരവ് പ്രകാരം എട്ട് ഓട്ടോകൾക്ക് പാർക്ക് ചെയ്യാനാണ് അനുമതി ലഭിച്ചത്.മൂവായിരം ഓട്ടോറിക്ഷകൾക്ക് നഗരത്തിൽ ഓടുവാൻ അനുമതി കൊടുത്ത കോർപറേഷനും പൊലീസും ആർ.ടി .ഒയുമാണ് സമരത്തിനുത്തരവാദികളെന്ന് നേതാക്കൾ പറഞ്ഞു.

കോടതി ഉത്തരവ് നിർബന്ധമായും നടപ്പിലാക്കണം: മേയർ

കാൾടെക്‌സിലെ പാർക്കിംഗ് തർക്കവുമായി ബന്ധപ്പെട്ട് ഓട്ടോതൊഴിലാളികളും ട്രാഫിക് അതോറിറ്റിയും പലതവണ ചർച്ചകൾ നടത്തിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബോർഡ് സ്ഥാപിക്കാൻ നേരത്തെ ശ്രമിച്ചെങ്കിലും തൊഴിലാളികൾ തടഞ്ഞു. അതിന് ശേഷമാണ് കെട്ടിട ഉടമ നേരിട്ട് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയത്. ഉത്തരവായിട്ടും ബോർഡ് സ്ഥാപിക്കാത്തതിൽ കോർപ്പറേഷനെതിരെ കോടതിയലക്ഷ്യത്തിന് നടപടികൾ സ്വീകരിക്കുമെന്ന് കെട്ടിട ഉടമ അറിയിച്ചിരുന്നു. തുടർന്നാണ് കോർപ്പറേഷന്‍ വീണ്ടും ബോർഡ് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോയിട്ടുള്ളത്. ഓട്ടോ തൊഴിലാളികളുടെ മാർച്ചിൽ മേയറുടെ വാഹനം തടഞ്ഞ് കേടുപാടുകൾ വരുത്തിയ നടപടി തികഞ്ഞ കാടത്തമാണെന്നും മേയർ പറഞ്ഞു.

മേയറുടെ വാഹനം തടഞ്ഞു

സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി.അദ്ധ്യക്ഷ പ്രസംഗത്തിനിടെ അതുവഴി കടന്നുപോയ മേയർ മുസ്‌ലിഹ് മഠത്തിലിന്റെ ഔദ്യോഗിക വാഹനം സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിന് കാരണമായി. യൂണിയൻ നേതാക്കളും പൊലീസും ഏറെ പാടുപെട്ടാണ് മേയറുടെ വാഹനം കടത്തിവിട്ടത്. സമരത്തിൽ എൻ.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. എ.വി.പ്രകാശൻ, കുന്നത്ത് രാജീവൻ, സത്യൻ ചാലക്കര, സി.കെ.മുഹമ്മദ്, കെ.ജയരാജൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL