SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

എം.വി ജയരാജനും കെ.കെ. ശൈലജയും സംസ്ഥാന സെക്രട്ടറിയേറ്റിൽ

mvjayarajan
എം വി ജയരാജൻ

കണ്ണൂർ: കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജനും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയും
സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നതാണ് ജയരാ‌ജൻ. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്‌ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1996ൽ എടക്കാട് മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. 2001വരെ എം.എൽ.എ ആയിരുന്നു. ദീർഘകാലമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2019ൽ ജില്ല സെക്രട്ടറി ആയിരുന്ന പി. ജയരാജൻ വടകര മണ്ഡലത്തിൽ സ്ഥാനാർത്ഥി ആയപ്പോഴാണ് എം.വി ജയരാജൻ ജില്ല സെക്രട്ടറിയായി ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. 2024ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർത്ഥിയായി. പെരളശ്ശേരി സ്വദേശിയായ എം.വി ജയരാജന്റെ ഭാര്യ കെ. ലീനയാണ്. മക്കൾ സഞ്ജയ്, അജയ്.

വിദ്യാർത്ഥി യുവജന പ്രസ്ഥാനതിലൂടെയാണ് കെ.കെ ശൈലജ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്,​ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ലും പേരാവൂർ മണ്ഡലത്തിൽ നിന്നും 2006ലും നിയമസഭാംഗമായി. 2016ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും എം.എൽ.എ ആയി ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയുമായി. മികവാർന്ന പ്രവർത്തനത്തിൽ ലോക ശ്രദ്ധ നേടിയ ആരോഗ്യ മന്ത്രി കൂടിയാണ്. നിലവിൽ മട്ടന്നൂർ നിയോജകമണ്ഡലം എം.എൽ.എ ആണ്. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ചു. ശിവപുരം ഹൈസ്‌കൂളിൽ ശാസ്ത്രാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭർത്താവ്: കെ. ഭാസ്കരൻ. മക്കൾ: ശോഭിത്, ലസിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL