പയ്യന്നൂർ: കഴിഞ്ഞ ദിവസം നിര്യാതനായ അന്നൂരിലെ പി. അപ്പുക്കുട്ടൻ മാസ്റ്റർക്ക് ആയിരങ്ങളുടെ യാത്രാമൊഴി. അദ്ധ്യാപകനും സാംസ്കാരിക - സാഹിത്യ പ്രഭാഷകനും സംഗീത നാടക അക്കാഡമി, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അപ്പുക്കുട്ടൻ മാസ്റ്റർക്ക്, കലാ-സാഹിത്യ-സാംസ്കാരിക - രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ടവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
അന്നൂർ വില്ലേജ് ഹാളിൽ രാവിലെ മുതൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ സി.പി.എം. നേതാക്കളായ ടി.ഐ. മധുസൂദനൻ എം.എൽ.എ, ടി.വി. രാജേഷ്, പി. സന്തോഷ്, സി. കൃഷ്ണൻ, വി.നാരായണൻ തുടങ്ങിയവർ പാർട്ടി പതാക പുതപ്പിച്ചു.
കേരള സംഗീത നാടക അക്കാഡമിയ്ക്കും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വേണ്ടി അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാലൻ, വി.കെ. അനിൽകുമാർ എന്നിവരും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വേണ്ടി പി. ജയനും കേരള ലളിത കല അക്കാദഡമിക്ക് വേണ്ടി സെക്രട്ടറി എബി എൻ. ജോസഫ്, ഉണ്ണി കാനായി എന്നിവരും നിരവധി സംഘടനകൾക്ക് വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും റീത്തുകൾ അർപ്പിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, കർഷക തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ, മുൻ എം.പി പി. കരുണാകരൻ, കെ.പി സതീഷ് ചന്ദ്രൻ, വി.പി.പി മുസ്‌തഫ, ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ല സെക്രട്ടറി പി.കെ വിജയൻ, കാസർകോട് ജില്ല സെക്രട്ടറി ഡോ. പി. പ്രഭാകരൻ, കെ. ധനഞ്ജയൻ, പി. പ്രീത, കെ.ടി കുഞ്ഞിക്കണ്ണൻ, സി.പി.ഐ നേതാക്കളായ എൻ. ചന്ദ്രൻ, സി.പി മുരളി, ഇപ്റ്റ് സംസ്ഥാന സെക്രട്ടറി വി.കെ. സുരേഷ് ബാബു, കോൺ.ബ്ലോക്ക് പ്രസിഡന്റ് കെ. ജയരാജ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേരള കൗമുദിക്കുവേണ്ടി കണ്ണൂർ യൂണിറ്റ് ചീഫ് കെ.വി ബാബുരാജൻ, ബ്യൂറോ ചീറ് കെ. സുജിത്ത്, സർക്കുലേഷൻ മാനേജർ പ്രശാന്ത്, പയ്യന്നൂ ലേഖകൻ എം. ജഗന്നിവാസ് എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ നഗരസഭ വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
തുടർന്നുനടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ ടി.ഐ മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പു.ക.സ.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറികരിവെള്ളൂർ മുരളി, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, അഡ്വ. പി. സന്തോഷ്, നാടൻ കലാ അക്കാഡമി സെക്രട്ടറി എ.വി. അജയകുമാർ, എം.കെ.മനോഹരൻ, സി. കൃഷ്ണൻ, കെ. ജയരാജ്, എം.രാമകൃഷ്ണൻ, കെ.കെ ജയപ്രകാശ്, പനക്കീൽ ബാലകൃഷ്ണൻ, വി. നാരായണൻ, കെ.കെ ഗംഗാധരൻ, കൃഷ്ണൻ, കെ.യു വിജയകുമാർ, ഹരി, പി.കെ സുരേഷ് കുമാർ, പയ്യന്നൂർ കുഞ്ഞിരാമൻ, വി.പി. മോഹനൻ, യു. രാജേഷ്, കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.വി പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |