SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.55 AM IST

പ്രമുഖ ആർക്കിടെക്ട്  എൻ.എം. സലീം അന്തരിച്ചു

1
എന്‍.എം. സലീം

കോഴിക്കോട്: പ്രമുഖ അർക്കിടെക്ട് എൻ.എം. സലീം (77) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ആസ്ഥാനമായ എൻ.എം. സലീം അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്.

കോഴിക്കോട് സരോവരം മിനി ബെെപ്പാസിന് സമീപമായിരുന്നു താമസം.

കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തലയുയർത്തി നിൽക്കുന്ന പല പ്രമുഖ നിർമ്മിതികളും രൂപകൽപ്പന ചെയ്തു. അഞ്ച് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായിരുന്നു.

കൊച്ചിയിലെ ലേ മെറിഡിയൻ, തൃശൂരിലെ ലുലു കൺവെൻഷൻ സെന്റർ, കോഴിക്കോട് സെൻട്രൽ ലൈബ്രറി, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാർട്ടേഴ്‌സ്, പോർട്ട് ബ്ലെയർ എയർപോർട്ട്, സൈബർപാർക്ക് കോഴിക്കോട്, സൈബർപാർക്ക് കണ്ണൂർ, ബംഗളുരുവിലെ ബെയറിസ് ഗ്ലോബൽ റിസർച്ച് ട്രയാംഗിൾ (BGRT), കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, പാലാ മാർ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, കൊച്ചി ലേക് ഷോർ ഹോസ്പിറ്റൽ, ബംഗളുരുവിലെ 'ലേക്ക്‌സൈഡ് ഹാബിറ്റാറ്റ്' , പോർട്ട് ബ്ലെയർ വിമാനത്താവളം തുടങ്ങി എൻ.എം.സലീം രൂപകൽപ്പന ചെയ്തവ ഒട്ടനവധിയാണ്.

ആലപ്പുഴ പട്ടണക്കാട് നികരത്തിൽ പരേതരായ മുഹമ്മദലി - ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിൻ സലീം. മക്കൾ: ആദിൽ സലീം, അദീപ് സലീം, സുഹാന സലീം. കോഴിക്കോട് കണ്ണമ്പറമ്പ് ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ അടക്കം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA