കൊടകര(തൃശൂർ):ബി.ജെ.പി ദേശീയ കൗൺസിൽഅംഗവും കൊടകര മുൻ പഞ്ചായത്തംഗവുമായ വട്ടേക്കാട് പനങ്ങാടൻ വീട്ടിൽ പി.എസ്.ശ്രീരാമൻ (86) നിര്യാതനായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി, തൃശൂർ ജില്ലാ പ്രസിഡന്റ്, ജനറൽസെക്രട്ടറി, കൊടകര നിയോജക മണ്ഡലം പ്രസിഡന്റ്, ആർ.എസ്.എസ് കൊടകര താലൂക്ക് കാര്യവാഹ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1988 മുതൽ 1995 വരെ കൊടകര പഞ്ചായത്തംഗമായിരുന്നു. കേരള ആം റെസ്ലിംഗ് അസോ.സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.
തൃശൂർ എം.ടി.ഐയിൽനിന്നും എൻജിനീയറിംഗ് ഡിപ്ലോമ പഠനത്തിനുശേഷം ശേഷം 1962ൽ അർദ്ധ സൈനികവിഭാഗമായ ബോർഡർ റോഡ്സ് ഓർഗനെെസേഷനിൽ എൻജിനീയറായി. 1968ൽ ജോലി രാജിവച്ചു. 1971ൽ ആർ.എസ്.എസ് പ്രവർത്തകനായി. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തതിന് പൊലീസ് മർദ്ദനമേറ്റു. നാലുമാസം ജയിൽവാസമനുഭവിച്ചു. 1987ലും 1991ലും 1996ലും കൊടകര നിയമസഭാമണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2004ൽ ലോക്സഭയിലേക്കും തൃശൂരിൽ നിന്ന് മത്സരിച്ചു.
ഭാര്യ:വസന്ത. മക്കൾ:സുമ (അമേരിക്ക), സ്മിത, വിജയലക്ഷ്മി(ബംഗളൂരു), വിവേക്(അപ്പോളോ ടയേഴ്സ്, പേരാമ്പ്ര). മരുമക്കൾ:അനുപം (അമേരിക്ക), മഹിപാൽ(ബംഗളൂരു), അഞ്ജു(അദ്ധ്യാപിക,സി.എൻ.എൻ സ്കൂൾ, ചേർപ്പ്). സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |