കോഴിക്കോട്: കേരളത്തിന്റെ നഗരവികസനത്തിന് വേറിട്ട മുഖം നൽകിയ ആർക്കിടെക്ടായിരുന്നു അന്തരിച്ച എൻ.എം. സലീം. കേരളത്തിലും ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി അദ്ദേഹം രൂപകല്പന ചെയ്ത മന്ദിരങ്ങളും സ്ഥാപനങ്ങളും ആ പ്രതിഭയുടെ തെളിവാണ്.
1972ൽ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽനിന്ന് ബി.ആർക് പഠനം പൂർത്തിയാക്കിയ അതേവർഷം മാർച്ചിലാണ് കോഴിക്കോട്ട് എൻ.എം. സലീം ആൻഡ് അസോസിയേറ്റ്സിന് തുടക്കമിട്ടത്.
രൂപകൽപ്പനയിലെ മികവിന് നിരവധി അംഗീകാരങ്ങളും തേടിയെത്തി. കൊച്ചിയിലെ ഗൾഫാർ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിന്റെ രൂപകൽപ്പനയ്ക്ക് 2000ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സിന്റെ മികച്ച പൊതുകെട്ടിടത്തിനുള്ള പുരസ്കാരം ലഭിച്ചു. കുറഞ്ഞ ചെലവിലുള്ള ഭവന നിർമാണ രൂപകൽപനയ്ക്കും സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ബംഗളുരുവിലെ ബെയറീസ് ഗ്ലോബൽ റിസർച് ട്രയാംഗിളിന്റെ രൂപകൽപനയ്ക്ക് 2009ൽ ഐ.സി.ഐ ബൗഷമി പുരസ്കാരവും ബെയറീസ് ലേക്‌സൈഡ് ഹാബിറ്റാറ്റ് പദ്ധതിക്ക് ഗ്രേറ്റ് ആർക്കിടെക്ട് പുരസ്കാരവും ലഭിച്ചു. കോഴിക്കോട് എൻ.എം.എസ് റസിഡൻസ്, കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളജ്, കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടൽ എന്നിവ ആഗാഖാൻ പുരസ്കാരത്തിനായി വിവിധ വർഷങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |