
കാഞ്ഞങ്ങാട്: കൂളിയങ്കാൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റി അനുമോദിച്ചു. ഖത്തീബ് അൽ അമീൻ അസ് അസ്ഹരി ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ടി ജിയാദ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സി എച്ച് സെന്റർ ഷാർജ കമ്മിറ്റി ട്രഷറർ സി കെ.നാസർ, ജമാഅത്ത് ട്രഷറർ ടി. ഖാദർ ഹാജി എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.അബ്ദുൽ നാസർ മൗലവി, ഷഫീർ അശ്രഫി , ഉനൈസ്, അസ്ലം എന്നിവർ പ്രസംഗിച്ചു . വിദ്യാർത്ഥികളുടെ വിജയത്തിനായി പ്രയത്നിച്ച അദ്ധ്യാപകരെ യോഗം ആദരിച്ചു. മുത്തലിബ് കൂളിയങ്കാൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |