SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

മുൻ മേയർക്കും സെക്രട്ടറിക്കുമെതിരെ കെ.സുധാകരൻ: 'നഗരത്തിന്റെ മുഖഛായ മാറ്റേണ്ടുന്ന പദ്ധതി കലക്കി മനസിൽ നിരാശയുണ്ട്,​ പ്രതികാരവും"

sudhakaran

കണ്ണൂർ: എം.പിയായി വന്നതിനു ശേഷം നടപ്പാക്കാൻ തീരുമാനിച്ച കണ്ണൂരിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒരു പദ്ധതി കോർപറേഷൻ ഭരണസമിതി പദ്ധതി കലക്കിയെന്ന് പരസ്യമായി ആരോപണമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.കോർപ്പറേഷന്റെ നഗര സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനിടെയാണ് കോൺഗ്രസുകാരനായ മുൻ മേയറെ പേരു പറയാതെ പറഞ്ഞ് സുധാകരന്റെ പരസ്യമായി വിമർശിച്ചത്. .

ആ പദ്ധതി പൂർത്തിയാക്കാൻ പറ്റാത്തതിൽ നിരാശയും പ്രതികാരവും തന്റെ മനസ്സിനകത്തുണ്ടെന്നും സുധാകരൻ പറഞ്ഞു.അന്നത്തെ മേയറെയും സെക്രട്ടറിയേയും വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതാണ്.പദ്ധതിയുടെ എല്ലാ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെയും മറ്റും ചേർത്ത് ചർച്ച നടത്തി .പദ്ധതിയുടെ ആവശ്യകതയെ കുറിച്ചുമെല്ലാം പറഞ്ഞു.പക്ഷെ ആ പദ്ധതി തുടങ്ങാൻ പോലും സാധിച്ചില്ല എന്നതാണ് സത്യം.അതിനിടയിൽ കക്കാടും മറ്റും ചെറിയ ചെറിയ പദ്ധതികൾ ഒരുക്കി തന്റെ പദ്ധതിയെ കലക്കി.ഫുട്ബോൾ ഗ്രൗണ്ട്,റോഡ് , ഫ്ലൈ ഓവർ,സ്റ്റേഡിയം ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ളതായിരുന്നു തന്റെ പദ്ധതിയെന്നും സുധാകരൻ പറഞ്ഞു.

'വല്ലപ്പോഴും വന്നുപോയാൽ സെക്രട്ടറിക്ക് ഒന്നും ചെയ്യാനാവില്ല"

നഗരസഭയിലെ ഭരണ സമിതിയെക്കാൾ ഏറ്റവും കൂടുതൽ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്ന് സെക്രട്ടറിയെ ഒാർമ്മപ്പെടുത്തുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.വല്ലപ്പോഴും വന്നു പോകുന്ന ഒരു സെക്രട്ടറിക്ക് ഒരു കോ‌ർപ്പറേഷനിൽ ഒന്നും ചെയ്യാൻ സാധിക്കില്ല.എനിക്ക് നഷ്ടബോധമുണ്ട്.എന്റെ നാടിനോടുള്ള കടപ്പാട് പൂർത്തിയാക്കാൻ കോർപ്പറേഷന്റെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികൾ സഹായിച്ചില്ല എന്നു പറയുമ്പോൾ ആർക്കായാലും മനസ്സിനകത്തൊരു നോവുണ്ടാവില്ലേ.അതെനിക്ക് തീർച്ചയായുമുണ്ട് -സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL