
മാഹി: സബർമതി ഇന്നോവേഷൻ സംഘടിപ്പിക്കുന്ന ഫ്ളെവേഴ്സ് ഫിയസ്റ്റ ഭക്ഷ്യമേളയുടെ ബ്രോഷർ പ്രകാശനം നാളെ വൈകുന്നേരം 4ന് മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന തല ബിരിയാണി പാചകമത്സര വിജിയി മറിയം ജാഫർ നിർവ്വഹിക്കും.മേളയുടെ ഭാഗമായി 19 ന് രാവിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി മാഹി ടാഗോർ പാർക്കിൽ ചിത്രരചനാ മത്സരം നടത്തും. മേയ് 8 മുതൽ 11 വരെ മാഹി മൈതാനിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാൾ, നഴ്സറി, ഫുഡ് ഡേമോ, പാചക മത്സരം, പ്രദർശനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. എഴുപതിൽ പരം സ്റ്റാളുകൾ മേളയിൽ സജ്ജികരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.സി.ദിവാനന്ദൻ , അസീസ് മാഹി, ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, കെ.രാധാകൃഷ്ണൻ, എം.എ.കൃഷ്ണൻ, കെ.പി.സുമി, ജിജേഷ് 'ചാമേരി, വി.ശ്രീജേഷ്, അജയൻ പൂഴിയിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |