
ന്യൂമാഹി : പരിമഠം ദുർഗ്ഗ ക്ഷേത്രം പൂരോത്സവം ഇന്നു മുതൽ 11 വരെ നടക്കും. ഇന്ന് രാവിലെ എട്ടിന് മഹാമൃത്യുഞ്ജയഹോമം.വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര. രാത്രി ഏഴിന് കൊടിയേറ്റം. തുടർന്ന് തിരുവാതിര , നാളെ വൈകുന്നേരം ഏഴിന് ഓട്ടൻതുള്ളൽ, സംഗീതാരാധന.നാലിന് വൈകുന്നേരം ഏഴിന് ഗാനമേള.അഞ്ച്, ആറ് തീയതികളിൽ വൈകുന്നേരം ഏഴിന് നൃത്തനൃത്യങ്ങൾ.ഏഴിന് രാത്രി ഏഴിന് ഗാനമേള.എട്ടിന് രാത്രി ഏഴിന് അമൃത സംഗീതം.ഒമ്പതിന് രാത്രി ഏഴിന് കലാ പരിപാടികൾ.പത്തിന് രാത്രി എട്ടരക്ക് കേളികൈ. പതിനൊന്നിന് ഇരട്ടത്തായമ്പക, പൂരംകുളി, അഴീക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. 11ന് രാവിലെ പത്തരക്ക് ആറാട്ട് എഴുന്നള്ളത്ത്, പ്രദക്ഷിണം, കൊടിയിറക്കൽ, ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവസമാപനം. ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ച ശീവേലി, രാത്രി ഒമ്പതിന് തായമ്പക, പൂരംകുളിയും ഉത്സവ എഴുന്നള്ളത്തും തിരുനൃത്തവും തുടർന്ന് സോപാനനൃത്തവും എല്ലാദിവസവും നടക്കും. രണ്ടിന് രാത്രി ഒമ്പതിന് മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്തും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |