
കണ്ണൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് ആറളം ഫാം ഗവ. ഹയർസെക്കൻഡറിയിൽ നടത്തിയ അദാലത്തിൽ 223 എണ്ണം തീർപ്പാക്കി. തദ്ദേശ സ്വയംഭരണം, റവ്യന്യൂ, ഐ.ടി.ഡി.പി, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, പൊലീസ്, വനം, എക്സൈസ്, സിവിൽ സപ്ലൈസ്, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഐ.ടി,ഡി.എൽ.എസ്.എ, പിഡബ്ല്യുഡി കെട്ടിടം, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയ അദാലത്ത് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, കണ്ണൂർ റൂറൽ എസ്.പി അനുജ് പലിവാൽ, തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ജില്ലാ സബ് ജഡ്ജിയും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ പി.മഞ്ജു, ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.പ്രസാദ്, വാർഡ് മെമ്പർ മിനി ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |