
പയ്യന്നൂർ: വെള്ളൂർ സെൻട്രൽ ആർട്സിന്റെ 45ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൃഷി വകുപ്പുമായി സഹകരിച്ച് എന്റെ ഗ്രാമം പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച പച്ചക്കറി കൃഷിക്കാരെ ആദരിച്ചു. ആദര സമ്മേളനം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ വിശപ്പിന് വൻകിട കോർപറേറ്റുകൾ വിലയിടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. സ്മാർട് ഫാമിംഗ് അവലംബിക്കുന്നതോടൊപ്പം കർഷകരെക്കൂടി കൂടുതൽ ചേർത്തുനിർത്തണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പച്ചക്കറി സ്റ്റാളും മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ഒരുക്കിയിരുന്നു.സംഘാടകസമിതി ചെയർമാൻ വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ സി.കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.കെ.കൃഷ്ണൻ, കൃഷി ഓഫീസർമാരായ കെ.പി.ജ്യോതി, ഷീന, പി.വി.മനോജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സെൻട്രൽ ആർട്സ് വനിതാവേദിയുടെ ജീവിതം തന്നെ ലഹരി സംഗീത ശിൽപവും സനേഷ് വരീക്കര, അനിൽകുമാർ പെരളം എന്നിവരുടെ നാടൻപാട്ടും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |