SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

കുറ്റാന്വേഷണം ഇനി കുറ്റമറ്റതാകും: കണ്ണൂർ പൊലീസിന് മൊബൈൽ ഫോറൻസിക് യൂണിറ്റ്

forensic

കണ്ണൂർ: കുറ്റകൃത്യം നടന്നയിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താൻ ജില്ലയിലെ പൊലീസിന് പുതിയ ഫോറൻസിക് വാൻ ഒരുങ്ങി.അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈൽ ഫോറൻസിക് വാൻ പരിശോധന ഉപകരണങ്ങളും ലാബ് യൂണിറ്രുമായി എത്തുന്നത് പഴുതടച്ച അന്വേഷണത്തിന് വലിയതോതിൽ പ്രയോജനം ചെയ്യും.

സാധാരണഗതിയിൽ കുറ്റകൃത്യം നടന്നയിടങ്ങളിൽ എത്തുന്ന ഫോറൻസിക് ടീം തെളിവുകൾ ശേഖരിച്ച് ഫോറൻസിക് ലാബിൽ എത്തിക്കും. ലാബിൽ വച്ചാണ് തുടർപരിശോധന നടക്കുന്നത്. ഈ രീതിയിൽ ആവശ്യമുള്ളവ ഏതെന്ന് തിരിച്ചറിയാൻ ഏറെ പ്രയാസമുണ്ടാകാറുണ്ട്. സംശയം തോന്നിക്കുന്ന നിരവധി സാധനങ്ങൾ ശേഖരിക്കേണ്ട സ്ഥിതിയും പഴയ രീതിക്കുണ്ട്. ഫോറൻസിക് വാൻ സജ്ജമായതോടെ സ്ഥലത്ത് വച്ച് തെളിവുകൾ സമയബയന്ധിതമായി പരിശോധിക്കാൻ കഴിയുമെന്നാണ് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പറയുന്നത്. സംഭവസ്ഥലത്ത് തന്നെ പരിശോധന ഫലം ലഭിക്കുന്നത് തുടരന്വേഷണത്തിനും ഗുണം ചെയ്യും.

പരിശോധനകൾ കൂടുതൽ കാര്യക്ഷമമാകും

പഴയനിലയിൽ മുടി, രക്തം, മറ്റ് ശരീരസ്രവങ്ങൾ, ഡിജിറ്റൽ തെളിവുകൾ, മയക്കുമരുന്ന്, സ്ഫോടക വസ്തുക്കൾ എന്നിവ പരിശോധിക്കുന്നതിൽ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ക്രൈംസീനിൽ നിന്നും ഇവ തരംതിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. ഇതിന് പുറമെ കുറ്റകൃത്യങ്ങളിലുള്ള ബാലിസ്റ്റിക് പരിശോധനയും പുതിയ ലാബ് യൂണിറ്റ് വരുന്നതോടെ കാര്യക്ഷമമാകും.

കാമറ മുതൽ ഫ്രീസർ വരെ

കുറ്രകൃത്യം നടന്നാൽ സമയ നഷ്ടമുണ്ടാകാതെ ഏത് രാത്രിയിലും പരിശോധനകൾ പൂർത്തിയാക്കാമെന്ന പ്രത്യേകത മൊബൈൽ ഫോറൻസിക് യൂണിറ്റിനുണ്ട്. ഇതിനായി എല്ലാ ആധുനിക സജ്ജീകരണങ്ങളും വാനുകളിലുണ്ടാകും. തീവ്രതയേറിയ ലൈറ്റ്,​ സ്ഥലത്ത് പരിശോധന നടത്താനുള്ള കൃാമറകൾ,​ തണുപ്പിച്ച് സൂക്ഷിക്കേണ്ടുന്ന തെളിവുകൾ വയ്ക്കാനുള്ള കണ്ടെയിനറുകൾ എന്നിവയും മൊബൈൽ ലാബിൽ ഉണ്ട്. ഇത് തെളിവുകളുടെ കൃത്യത നഷ്ടപ്പെടാതിരിക്കാനും സഹായകമാകും. വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജില്ല പൊലീസുകൾക്കായി ഫോറൻസിക് വാനുകൾ അനുവദിച്ചത്.

ജില്ല ഫോറൻസിക് യൂണിറ്റിന് വലിയൊരു മുതൽക്കൂട്ടാണിത്. കുറ്രാന്വേഷണത്തിൽ കുറച്ച് കൂടി കൃത്യത വരുത്താനും സമയ നഷ്ടമില്ലാതാക്കാനും ഇതിലൂടെ സാധിക്കും. പി.നിധിൻ രാജ് സിറ്റി പൊലീസ് കമ്മീഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL