SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

അഖിലകേരള നാടകോത്സവം തുടങ്ങി

nadakolsavam

കാഞ്ഞങ്ങാട്:. അമ്പലത്തറ ഫൈൻ ആർട്‌സ് സൊസൈറ്റി നടത്തുന്ന അഖിലകേരള നാടകോത്സവം സി.പി.ശുഭ ഉദ്ഘാടനം ചെയ്തു. രാജേഷ് സ്കറിയ അദ്ധ്യക്ഷത വഹിച്ചു. നാടകരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട സി.കണ്ണനെയും കാലിക്കറ്റ് യൂണിവേർസിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.വി. വിജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. യുവ കഥാകൃത്ത് വി.എം.മൃദുൽ സ്മരണിക പ്രകാശനം ചെയ്തു. രവീന്ദ്രൻ മുങ്ങത്ത് , ഗോപാലകൃഷ്ണ പണിക്കർ , വേലായുധൻ കൊടവലം, പനങ്ങാട് നരായണൻ നായർ, എം.കെ.ഭാസ്കരൻ, അമ്പലത്തറ നാരായണൻ ,അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.സംഘാടകസമിതി ജനറൽ കൺവീനർ പി.വി.ജയരാജ് സ്വാഗതവും ജയരാജൻ കണ്ണോത്ത് നന്ദിയും പറഞ്ഞു. മടിക്കൈ നാദക്കോട് കഴകം വനിത പൂരക്കളി സംഘത്തിന്റെ പൂരക്കളിയും അരങ്ങേറി.ഉദ്ഘാടന ദിവസം ജനനി കാഞ്ഞങ്ങാട് ജനനിയുടെ നാടകം ചൂട് അരങ്ങിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL