SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

പോരാട്ടച്ചൂടിൽ അഴീക്കോട്  

shakkeel

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനിൽ ഇത്തവണ മത്സരം കനക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എൻ.ഡി.എയും.എന്നാൽ ആത്മവിശ്വാസത്തോടെ വോട്ടർമാർക്കിടയിൽ സജീവമായ എൽ.ഡി.എഫ് ഈ വെല്ലുവിളികളെ കാര്യമാക്കുന്നില്ല. ഏഴ് ബ്ലോക്ക് പഞ്ചായത്ത് ‌‌ഡിവിഷനുകൾ ഉൾക്കൊള്ളുന്ന അഴീക്കോട് കാലങ്ങളായി ഇടതു ശക്തികേന്ദ്രമാണ്.

ത്രിതലപഞ്ചായത്ത് സംവിധാനം വന്നതുമുതൽ 2015 വരെ സി.പി.ഐ മത്സരിച്ച ഡിവിഷൻ പിന്നീട് സി.പി.എം ഏറ്റെടുത്തു. യു.ഡി.എഫും ബി.ജെ.പിയും ഇടതുപക്ഷത്തിന്റെ ദീർഘകാല ആധിപത്യം തകർക്കാൻ തീവ്രശ്രമത്തിലാണ്.

എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി.വി. റഹീമിന്റെ സാന്നിധ്യം വോട്ട് സമവാക്യത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.

ഇവർ അങ്കത്തട്ടിൽ

2015 മുതൽ 2020 വരെ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിനിധിയായ കെ.വി.ഷക്കീലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷക്കീലിന് യുവജന സംഘടനയിലെ പ്രവർത്തന പരിചയവുമുണ്ട്. സി.എം.പി നേതാവ് സുധീഷ് കടന്നപ്പള്ളിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.യുവജന വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനും മികച്ച പ്രഭാഷകനുമായ ഇദ്ദേഹം കഴിഞ്ഞ തവണ കുഞ്ഞിമംഗലം ഡിവിഷനിൽ മത്സരിച്ചിരുന്നു. ചിറക്കൽ രാജകുടുംബവുമായി ബന്ധമുള്ള സുരേഷ് വർമ്മ ബി.ജെ.പി ടിക്കറ്റിലും മത്സരിക്കുന്നു.

പ്രാദേശിക ബന്ധങ്ങളുള്ള ഷക്കീലിൻെ്റ സ്ഥാനാർത്ഥിത്വം എതിർപാളയത്തിൽ നിന്ന് വോട്ടുചോർ്ത്തുമെന്ന് ഇടതുപക്ഷം കണക്കൂകൂട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL