SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

 ഇടതുകോട്ടയായി ചെറുകുന്ന്

shima

കണ്ണൂർ: നാലു ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചെറുകുന്ന് ഡിവിഷൻ എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമാണ്. ഇതിൽ വലിയ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്ന് തന്നെയാണ് പൊതുവേയുള്ള നിരീക്ഷണം. മണ്ഡലത്തിൽ ഉൾപ്പെട്ട നാലു പഞ്ചായത്തുകളിലും എൽ.ഡി.എഫാണ് അധികാരത്തിൽ.

കണ്ണപുരം, പട്ടുവം, ഏഴോം, ചെറുകുന്ന് എന്നീ പഞ്ചായത്തുകളിലെ 50 വാർഡുകളാണ് ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ 43 വാർഡുകളിലും സി.പി.എമ്മും സഖ്യകക്ഷികളുമാണ് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നത്. യു.ഡി.എഫിന് ആറു വാർഡുകളിലും ബി.ജെ.പിക്ക് ഒരു വാർഡിലും മാത്രമാണ് ജയിക്കാനായത്. ഡിവിഷനിൽ ആകെ .51,960 വോട്ടർമാരാണുള്ളത്.

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഡിവിഷനിൽ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടായെന്ന് തെളിഞ്ഞതാണ്. കൂടുതൽ കരുത്ത് തെളിയിക്കാൻ എൽ.ഡി.എഫ് പ്രചരണം ശക്തമാക്കുമ്പോൾ വോട്ട് വർദ്ധിപ്പിച്ച് ഞെട്ടലുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫും എൻ.ഡി.എയും.

ഇവർ അങ്കത്തട്ടിൽ
സി.പി.എമ്മിലെ എം.വി.ഷിമയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനിൽ സജീവമായ ഷിമ എസ്.എഫ്‌.ഐ സംസ്ഥാന നേതൃത്വത്തിലും കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്‌.കോൺഗ്രസിൽ നിന്ന് ടി. ഷിജിമോളാണ് യു.ഡി.എഫ് മത്സരാർത്ഥി. മഹിളാ കോൺഗ്രസ് നേതാവും കുടുംബശ്രീ പ്രവർത്തകയുമായ ഷിജിമോൾക്ക് സ്ഥാനാർത്ഥിയായുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ ഉപാദ്ധ്യക്ഷ സാവിത്രിയമ്മ കേശവനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL