SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു എ.പ്രദീപിന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ; പി.രവീന്ദ്രന് ആരോഗ്യ,​വിദ്യാഭ്യാസം

jillapanchayayth

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി എ.പ്രദീപിനെയും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി രജനി മോഹനെയും തിരഞ്ഞെടുത്തു.പി.രവീന്ദ്രനാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ബോബി എണ്ണച്ചേരിയിലിനെയും തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം നിയമപ്രകാരം വൈസ് പ്രസിഡന്റ് ടി.ഷബ്നയുടെ ചുമതലയാണ്.

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എ.കെ.ശോഭ, നവ്യ സുരേഷ്, സിജാ രാജീവൻ, ജോർജ് ജോസഫ് എന്നിവരാണ് അംഗങ്ങൾ. പൊതുമരാമത്തിൽ പി.പി.റജി ,​പി.പ്രസന്ന, ജയ്സൺ കാരക്കാട്ട്, കോടിപ്പോയിൽ മുസ്തഫ എന്നിവരും വികസനകാര്യത്തിൽ കെ.വി.ഷക്കീൽ, ഒ.സി ബിന്ദു, എം.വി.ഷിമ, എസ്‌.കെ.പി സക്കറിയ എന്നിവരും ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കെ.അനുശ്രീ , പി.വി ജയശ്രീ , ജോജി വർഗീസ്, സി കെ.മഹമ്മദലി എന്നിവരും ക്ഷേമകാര്യത്തിൽ പി.വി.പവിത്രൻ, ലേജു ജയദേവൻ, മോഹനൻ എന്നിവരും അംഗങ്ങളാണ്.

ആദ്യയോഗത്തിൽ പത്ത് ടെൻഡറുകൾക്ക് അംഗീകാരം

സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ പഞ്ചായത്ത് ഹാളിൽ പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗം പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ടെൻഡർ ചെയ്ത 25 മരാമത്ത് പ്രവൃത്തികളിൽ 10 എണ്ണത്തിന്റെ ടെൻഡർ അംഗീകരിച്ചു.ബാക്കി 15 പ്രവൃത്തികൾ റീടെൻഡർ ചെയ്യും. സാങ്കേതിക സമിതിയുടെ അംഗീകാര ശുപാർശ ലഭിച്ച 2025-26 സാമ്പത്തിക വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഡീഷണൽ ആക്ഷൻ പ്ലാൻ യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ധനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു,​

ജില്ലാകേരളോത്സവം പെരളശ്ശേരിയിൽ
ജില്ലാ കേരളോത്സവം ജനുവരി 25, 26 തീയ്യതികളിൽ പെരളശ്ശേരി എ.കെ.ജി ജി.എച്ച്.എസ്.എസിൽ നടത്താനും യോഗത്തിൽ തീരുമാനമായി.അതിന് മുന്നോടിയായി ബ്ലോക്ക്, നഗരസഭ കേരളോത്സവം പൂർത്തീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL