SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

ജഗന്നാഥ ക്ഷേത്ര മഹോത്സവം അറിവിന്റെ വാതായനങ്ങൾ തുറന്ന് പുസ്തകശാല

bookstall
ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഗുരു മണ്ഡപത്തിൽ ആരംഭിച്ച ശ്രീനാരായണ പുസ്തകശാല

തലശ്ശേരി: ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഗുരു മണ്ഡപത്തിൽ ആരംഭിച്ച പുസ്തക വിൽപ്പനശാല, ഗുരുദർശനങ്ങളിലേക്കും ഗുരുവിന്റെ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ അത്യപൂർവ ഗ്രന്ഥങ്ങൾ കൊണ്ട് ശ്രദ്ധ്രേയമായി.
ഗുരു രചിച്ച ഒട്ടുമിക്ക കൃതികൾക്ക് പുറമെ എം.കെ. സാനു, മുനിനാരായണ പ്രസാദ്, ടി.വി. വസുമിത്രൻ, അശോക് കുമാർ, എസ്. അൻപൊലി, ദിവ്യ ശ്രീ ചൈതന്യസ്വാമികൾ, വി.കെ. ഭാസ്‌ക്കരൻ, ഗീതാ സുരാജ്, പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ, പ്രൊഫ. ആർ. വാസുദേവൻ പോറ്റി, വിദ്യാനന്ദ സ്വാമികൾ, സ്വാമി ശ്രീനാരായണ തീർത്ഥർ, ശശീന്ദ്രൻ പാട്യം, സച്ചിതാനന്ദ സ്വാമികൾ, വിനീഷ് വിശ്വം എന്നിവരുടെ ഗ്രന്ഥങ്ങളും ഇടം പിടിച്ചിട്ടുണ്ട്. കുമാരനാശാൻ, മൂർക്കോത്ത് കുമാരർ, പ്രൊഫ. വി. സാംബശിവൻ എന്നിവരുടെയും പ്രൊഫ. എം.കെ സാനുവിന്റെയും പി.കെ.ജി വടക്കുമ്പാടിന്റെയും കുട്ടികളുടെഗുരു എന്ന കൃതികളുമുണ്ട്.
ഇതിനു പുറമെ ഗുരുദേവന്റെ പലതരം ഫോട്ടോകളും അലങ്കാര വസ്തുക്കളും കീ ചെയിനുകളും കലണ്ടറുകളുമെല്ലാം ബുക്ക് സ്റ്റാളിൽ ലഭ്യമാണ്. മഠം ഏകോപന സമിതി പ്രവർത്തകരായ രവീന്ദ്രൻ മുരിക്കോളി, സുന്ദരൻ കല്യാട്ട് എന്നിവരാണ് ശിവഗിരിയിൽ നിന്നും പുസ്തകങ്ങൾ കൊണ്ടുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL