SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

കോർപറേഷനിൽ നടക്കുന്നത് തലയ്ക്ക് വെളിവില്ലാത്തവരുടെ ഭരണം: കെ.കെ രാഗേഷ്

dhanr
കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന ജനകീയ സമരം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വയോജനങ്ങൾക്കുള്ള സംസ്ഥാന സർക്കാർ പദ്ധതിക്കു പോലും അനുമതി നൽകാത്ത തലയ്ക്ക് വെളിവില്ലാത്തവരുടെ ഭരണമാണ് കണ്ണൂർ കോർപറേഷനിൽ നടക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് എം.എൽ.എ പറഞ്ഞു. ഫണ്ട്‌ പ്രവൃത്തികൾക്ക്‌ കോർപറേഷൻ ഭരണാധികാരികൾ അനുമതി നിഷേധിക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന ജനകീയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുൻകൈയെടുത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം തുടരുന്ന കോർപറേഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം പോലും ഈ സർക്കാരിന്റെ കാലത്ത് ഉണ്ടാവാൻ പാടില്ലെന്ന നിലപാടാണ് കോർപറേഷൻ ഭരണാധികാരികൾക്കുള്ളത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി തടസപ്പെടുത്തുന്ന സമീപനവും ഉണ്ടായി. ടൗൺ സ്ക്വയറിലെ നിർമാണ പ്രവർത്തനത്തിലും ഇതേ സമീപനമാണ് സ്വീകരിച്ചതെന്ന് കെ.കെ രാഗേഷ് പറഞ്ഞു. അഡ്വ. പി. അജയകുമാർ അദ്ധ്യക്ഷനായി. കെ.പി സുധാകരൻ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ കെ.പി സഹദേവൻ, വി.കെ ഗിരിജൻ, കെ.പി പ്രശാന്ത്, സി. ധീരജ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CORPRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL