SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

ജഗന്നാഥ ക്ഷേത്ര ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ശതവാർഷികം: വിളംബരഘോഷയാത്രയോടെ പ്രൗഢോജ്വല തുടക്കം

gurudevan

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ ശതവാർഷിക ആഘോഷത്തിന് തുടക്കമായി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്നുമാരംഭിച്ച വിളംബര ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
വാദ്യഘോഷങ്ങളും മുത്തുക്കുടകളും പീത പതാകകളുമേന്തിനടത്തിയ വിളംബര ഘോഷയാത്രക്ക് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ.കെ.അജിത് കുമാർ ,രാജീവൻ മാടപ്പീടിക, സി ഗോപാലൻ, ടി.സി ദിലീപ്, സി പി.സുധീർ നേതൃത്വം നൽകി. തുടർന്ന് കണ്ണൂർ ആലാപ് ഭജൻസ് ഒരുക്കിയ ഭജൻസും അരങ്ങേറി. ഇന്ന് കാലത്ത് 10ന് സഹസ്ര ഗുരുപൂജായജ്ഞം,ഗുരുദേവ വിഗ്രഹത്തിൽ മാല ചാർത്തൽ, സമൂഹപ്രാർത്ഥന എന്നിവയും ഉച്ചക്ക് പന്ത്രണ്ടരക്ക് പ്രസാദ ഊട്ടും നടക്കും.
വൈകിട്ട് നാലിന് അഡ്വ.കെ.സത്യന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും.സുരേശ്വരാനന്ദ സ്വാമികൾ അനുഗ്രഹഭാഷണം നടത്തും. ടി.വി.വസുമിത്രൻ എൻജിനീയർ മുഖ്യഭാഷണം നടത്തും ഗോകർണ്ണക്ഷേത്രത്തിലെ പത്മരാജ് ആർ.പൂജാരി വിശിഷ്ടാതിഥിയായിരിക്കും. സത്യശീലൻ ചാലാട് (കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം) പി.വിനയകുമാർ (ശ്രീകണ്‌ഠേശ്വര ക്ഷേത്രം കോഴിക്കോട്) എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL