SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

മുസ്തഫക്ക് കെട്ടിവെക്കാൻ സഹപാഠികൾ തുക കൈമാറി

election

തൃക്കരിപ്പൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി.പി മുസ്തഫയ്ക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി സഹപാഠി കൂട്ടായ്മ. തൃക്കരിപ്പൂർ ഗവ. ഹൈസ്കൂളിൽ 1986ൽ പത്താക്ളാസ് ഡി ഡിവിഷനിൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടമാണ് . സഹപാഠിക്ക് കെട്ടിവെക്കാനുള്ള തുക സമ്മാനിച്ചത്. പരിപാടിയുടെ ഹരിതസ്മാരകമായി നാട്ടുമാവിൻ തൈയും സുഹൃത്തുക്കൾ കൈമാറി. തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിലെ എന്റെ തൃക്കരിപ്പൂർ സ്റ്റേജിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഐ.വി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇന്ദിര ഇടയിലക്കാടാണ് തുക കൈമാറിയത്. സെക്രട്ടറി കെ.പി.സുരേന്ദ്രൻ, ട്രഷറർ പി.പി. ശ്രീനിവാസൻ ഡോ.വി.പി.പി.മുസ്തഫ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL