SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കലവറ നിറക്കൽ ഘോഷയാത്ര ഇന്ന്

kinavoor

ചോയ്യംങ്കോട്: കിണാവൂർ ഇടം ശ്രീ കിരാതേശ്വര ക്ഷേത്രം അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് തുടക്കം. 25 വരെ വിവിധ കാല സാംസ്ക്കാരിക പരിപാടികളോടുകൂടിയാണ് ആഘോഷങ്ങൾ നടക്കുന്നത്. ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ കിനാവൂർ മോലോത്തു നിന്നും ചോയ്യംങ്കോട് അയ്യപ്പഭജന മന്ദിരത്തിൽ നിന്നും പുറപ്പെട്ട കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു .തുടർന്ന് അന്നദാനം. വൈകീട്ട് നാലിന് തന്ത്രി കാളകാട്ടില്ലത്ത് നാരായണൻ തന്ത്രിയേയും പരിവാരങ്ങളെയും വരവേൽക്കൽ ചടങ്ങ് നടന്നു. സാംസ്കാരിക സദസ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോവനീർ ആനന്ദഭവനത്തിലെ കൃഷ്ണാനന്ദ ഭാരതി സ്വാമി പ്രകാശനം ചെയ്തു..തുടർന്ന് കലാമണ്ഡലം നയന നാരായണന്റെ മോഹിനിയാട്ടവും കലാക്ഷേത്ര അനുപമയുടെ ഭരതനാട്യവും നടന്നു.എല്ലാ ദിവസവും രാവിലെ വിവിധ താന്ത്രിക കർമ്മങ്ങൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL