SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

പത്രികാ സമ‌ർപ്പണം 23ന് മയ്യഴിയിൽ രണ്ടാമൂഴത്തിന് രമേശ് പറമ്പത്ത്

ramesh-parambath

മാഹി: മയ്യഴിയിലെ സിറ്റിംഗ് എം.എൽ.എ രമേശ് പറമ്പത്ത് രണ്ടാമൂഴം തേടി തിങ്കളാഴ്ച പത്രിക സമർപ്പിക്കും.

രാഷ്ട്രീയത്തിന് പുറമെ സഹകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്.

46 വർഷം നീണ്ട പൊതുജീവിതത്തിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി , ഇരുപത് വർഷത്തോളം മാഹി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 2001 മുതൽ 2004 വരെ പുതുച്ചേരി പിസിസി അംഗം, മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചാണ് ആദ്യ അങ്കത്തിനിറങ്ങിയത്.

ചൊക്ലി വി.പി ഓറിയന്റൽ ഹൈസ്‌കൂളിൽ നിന്നും കെ.എസ്.യുവിലൂടെയാണ് തുടക്കം. സ്‌കൂൾ ലീഡറായി വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെത്തിയ രമേഷ് മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദധാരിയാണ്. രണ്ട് തവണ സർവകലാശാലാ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി, ട്രാൻസ്‌പോർട്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, ഇൻഫർമേഷൻ ടെക്‌നോളജി കോഓപ്പറേറ്റീവ് സൊസൈറ്റി, ഹോൾട്ടി കൾച്ചറൽ സൊസൈറ്റി എന്നിവയുടെ ഡയറക്ടറായിരുന്നു. 2006 മുതൽ 2011 വരെ മാഹി നഗരസഭാ ചെയർമാനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL