SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

എ.ഡി.എൽ.പി സ്‌കൂൾ ശതാബ്ദി സമാപനം

100

കണ്ണപുരം: ചെറുകുന്ന് പള്ളിക്കര എ.ഡി.എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷ സമാപനം ഇന്ന് നടക്കും. വൈകിട്ട് ആറിന് അങ്കണവാടി കലാവിരുന്ന് .തുടർന്ന് സാംസ്‌കാരിക സന്ധ്യ സിനിമാ സംവിധായകൻ മുരളി അപ്പാടത്ത് ഉദ്ഘാടനം ചെയ്യും. കണ്ണൂർ രൂപതാ കോർപ്പറേറ്റ് മാനേജർ ഡോ.ക്ലാരൻസ് പാലിയത്ത് പ്രഭാഷണം നടത്തും. മാടായി ബി.പി.സി കെ.രഞ്ജിത് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്യും. വിരമിക്കുന്ന അദ്ധ്യാപകരെ എ.ഇ.ഒ കെ.കെ.പി സംഗീത ആദരിക്കും. രാത്രി ഏഴിന് സ്‌കൂളിന്റയും പള്ളിക്കരയുടെയും നൂറു വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ മെഗാ മ്യൂസിക്കൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ അരങ്ങേറും.പ്രധാനാദ്ധ്യാപിക രേഖാ ജെയ്സി, പി.ടി.എ പ്രസിഡന്റ് ഷാജി കാരക്കീൽ, ബി.ടി. അബ്ദുൾ ഖാദർ ,ജോസഫ് ജെറി, സന്തോഷ് ചിടങ്ങിൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL