SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

പാർട്ടി കോട്ടയിൽ കൊടുങ്കാറ്റായി ടി.കെ.ഗോവിന്ദൻ

govindan

കണ്ണൂർ: ആറു പതിറ്റാണ്ടിന്റെ പാർട്ടി ബന്ധം വിച്ഛേദിച്ച് തളിപ്പറമ്പിൽ പാർട്ടിക്കെതിരെ മത്സരിച്ചാണ് ടി. കെ.ഗോവിന്ദൻ തളിപ്പറമ്പിൽ വിസ്മയം സൃഷ്ടിച്ചത്.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കാനുള്ള തീരുമാനത്തിനെതിരെ വാർത്താസമ്മേളനം വിളിച്ചായിരുന്നു ഗോവിന്ദൻ പാർട്ടിക്ക് പുറത്തെത്തിയത്.

തളിപ്പറമ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി.വർഗ വഞ്ചകൻ എന്ന് പാർട്ടി വിശേഷിപ്പിച്ചെങ്കിലും ടി.കെ.ഗോവിന്ദൻ പാർട്ടിക്കോട്ടയിൽ കൊടുങ്കാറ്റാകുകയായിരുന്നു .പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ നിന്നാണ് ടി.കെ.ഗോവിന്ദൻ 91,339 വോട്ടിന് വിജയിച്ചത്.

എൽ.ഡി.എഫിന്റെ പി.കെ.ശ്യാമള നേടിയത് 78,788 വോട്ട്. ബി.ജെ.പിയിലെ എൻ.ഹരിദാസ് 16,089 വോട്ടും നേടി. 1,92,047 വോട്ടാണ് മണ്ഡലത്തിലെ ആകെ വോട്ട്.2021ൽ എം.വി. ഗോവിന്ദന് 92,870 വോട്ടായിരുന്നു ലഭിച്ചിരുന്നത്. ആ സ്ഥാനത്താണ് പി.കെ.ശ്യാമള 78,788 വോട്ട് നേടിയത്. പാർട്ടി കോട്ടയിൽ നിന്നും 14082 വോട്ടാണ് ചോർന്നുപോയത്. 2021ൽ കോൺഗ്രസിലെ വി.പി.അബ്ദുൽ റഷീദ് 70,181 വോട്ടായിരുന്നു നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL