SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.51 AM IST

ദ്വൈവാർഷിക ജനറൽ ബോഡി

vyapari
വ്യാപാരി വ്യവസായി ഏകോപന സമിതി ഒളവിലം യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഒളവിലം യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും മോന്താൽ ശ്രീനാരായണ മഠം ഹാളിൽ ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ഒ നാണു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. പ്രകാശൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സി.കെ രാജൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.എം പവിത്രൻ വരവുചിലവ് കണക്ക് അവതരിപ്പിച്ചു. ആദ്യകാല വ്യാപാരികളെ ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്ത് ആദരിച്ചു. ജില്ലാ ട്രഷറർ എം.പി തിലകൻ, വൈസ് പ്രസിഡന്റുമാരായ സി.സി വർഗീസ്, എ. സുധാകരൻ, മേഖല ജനറൽ സെക്രട്ടറി സി.എച്ച് രമേഷ് ബാബു, ട്രഷറർ പുത്തലത്ത് നാസർ, യൂണിറ്റ് സെക്രട്ടറി കെ.കെ ഗിരീഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL