SignIn
Kerala Kaumudi Online
Saturday, 13 June 2026 3.15 AM IST

മണിക്കടവിൽ 'വിന്നേഴ്സ് ഗാല'

gala
'വിന്നേഴ്സ് ഗാല' സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പയ്യാവൂർ: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'വിന്നേഴ്സ് ഗാല' സംഘടിപ്പിച്ചു. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ആമുഖ പ്രഭാഷണവും സ്‌കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറി അനുഗ്രഹ പ്രഭാഷണവും നടത്തി. എം.എൽ.എയെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ മൊമെന്റോയും എൻഡോവ്‌മെന്റും വിതരണം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, വാർഡ് മെമ്പർ ഒ.വി. ഷാജു, ഹൈസ്‌കൂൾ മുഖ്യാദ്ധ്യാപകൻ പി.എം. നീലകണ്ഠൻ, പി.ടി.എ പ്രസിഡന്റ് ബിജു പറക്കാട്ട്, മദർ പി.ടി.എ പ്രസിഡന്റ് റീന ജോസഫ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL