SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

ശൗചാലയങ്ങൾ സ്‌കൂളിന് സമർപ്പിച്ചു

latrine
ശൗചാലയങ്ങൾ സ്‌കൂളിന് കൈമാറി

ന്യൂമാഹി: പുന്നോൽ തണൽ ഫൗണ്ടേഷൻ കുറിച്ചിയിൽ എൽ.പി. സ്‌കൂളിന് നിർമ്മിച്ചു നൽകിയ രണ്ട് ശൗചാലയങ്ങൾ സ്‌കൂളിന് സമർപ്പിച്ചു. തണൽ ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൾ നാസർ, വൈസ് ചെയർമാൻ പി.വി ഹംസ, സെക്രട്ടറി ടി.പി അലി, ട്രഷറർ കെ.പി മുഹമ്മദ് റിയാസ് എന്നിവർ ചേർന്നാണ് ശൗചാലയങ്ങൾ സ്‌കൂളിന് കൈമാറിയത്. പ്രഥമാദ്ധ്യാപിക കെ.ബി ശ്രീഷ്മാ കൃഷ്ണ താക്കോൽ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് കെ.കെ നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.എ ഷർമ്മിരാജ് മുഖ്യഭാഷണം നടത്തി. മദർ പി.ടി.എ പ്രസിഡന്റ് റീമ സത്യൻ, എൻ.വി അജയകുമാർ, കെ.വി ദിവിത, വി.പി അമൽ ജിത്ത് പ്രസംഗിച്ചു. വായനാ വാരാചരണ പരിപാടികളിൽ പ്രഥമാദ്ധ്യാപിക അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക അവാർഡ് ജേതാവും നാടകപ്രവർത്തകനുമായ സി.എച്ച്.എ അഷറഫ് വിദ്യാർത്ഥികളുമായി സർഗ്ഗ സല്ലാപം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL