പയ്യാവൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട പൊതുവിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, പയ്യാവൂരിന്റെ അഭിമാനമായി മാറിയ കഥാകൃത്ത് സുഭാഷ് പയ്യാവൂർ, ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ അലീഷാ കണ്ടങ്കരി എന്നിവരെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചറർ റിട്ട. ഡോ. കെ.പി. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സൈമൺ പെരുവക്കുന്നേൽ, ആലീസ് സുരേഷ്, സഷിബ തോമസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ശൈലജ, പി.വി പ്രകാശൻ, എസ് സ്മിത എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |