SignIn
Kerala Kaumudi Online
Friday, 17 July 2026 7.17 PM IST

കരുവഞ്ചാൽ ടൗണിൽ ടെയ്ക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് അടഞ്ഞുകിടക്കുന്നു

toilet
അറ്റകുറ്റ പണിയുടെ പേരിൽ അടച്ചിട്ടിരിക്കുന്ന കരുവഞ്ചാലിലെ ടോയ് ലറ്റ് കോംപ്ലക്സ്

ആലക്കോട്: നടുവിൽ പഞ്ചായത്ത് കരുവഞ്ചാൽ ടൗണിൽ ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയിൽ കാൽക്കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച ടോയ്‌ലറ്റ് അടഞ്ഞുകിടക്കുന്നതു ടൗണിൽ എത്തുന്ന പൊതുജനങ്ങൾക്കു ബുദ്ധിമുട്ടായി. മലയോര ഹൈവേയിലെ പ്രധാന ടൗണായ കരുവഞ്ചാലിൽ എത്തുന്ന നൂറുക്കണക്കായ ആൾക്കാർക്കും വാഹന യാത്രക്കാർക്കും ഉപയോഗപ്രദമാവേണ്ടുന്ന ടോയ്ലറ്റ് അറ്റകുറ്റപണികളുടെ പേരിലാണ് അടച്ചിട്ടിരിക്കുന്നത്.

22.27ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ഉദ്ഘാടനം കഴിഞ്ഞ് കേവലം 9 മാസം ആവുന്നതേയുള്ളു. നിർമ്മാണത്തിലെ അഴിമതിയും ക്രമക്കേടുമാണ് പുതിയ ടോയ്ലറ്റ് അടച്ചിടുന്നതിനിടയാക്കിയതെന്നു നാട്ടുകാർ ആരോപിക്കുന്നു.
ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണത്തിൽ നടന്ന അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപെട്ട് നാഷണൽ ഹ്യൂമൻ റൈറ്റ്സ് എൻവയൺമെന്റ് മിഷൻ (എൻ.എച്ച്.ആർ.ഇ.എം ) തളിപ്പറമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ് ഡിവൈ.എസ്.പി. ബാബു പെരിങ്ങോത്തിനു പരാതി നൽകി. പ്രസിഡന്റ് ജെയ്സൺ ഡൊമിനിക്, ജില്ലാ കമ്മറ്റി അംഗം പോത്തൻ ഗോപിനാഥ് എന്നിവരാണ് പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL