കണ്ണൂർ: കെ.എസ്.ആർ.ടി.സി സ്കൂളികളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികൾക്കും ലഭിക്കുന്ന സൗജന്യം അവരോടൊപ്പം പഠിക്കുന്ന ആൺകുട്ടികൾക്ക് ലഭിക്കാത്തത് വിവേചനപരമാണെന്ന് കെ.എസ്.സി (എം) കണ്ണൂർ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ലിംഗ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും ബസ്സുകളിൽ സൗജന്യ യാത്ര സൗകര്യം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോം ജോസ് പുളിച്ചമാക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാണി ജൂനിയർ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, വിനയ് വർഗ്ഗീസ്, ഡൈനോ ഡെന്നിസ്, വി.വി സേവി, സി.ജെ ജോൺ, അമൽ ജോയി കൊന്നക്കൽ, എബിൻ കുമ്പുക്കൽ, ജോജി ആനിത്തോട്ടം, അലക്സ് ചാണേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |